ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ആരംഭിച്ച തിരുവനന്തപുരം - കാസർകോട് മിന്നൽ ബൈപാസ് നോൺസ്റ്റോപ്പ് നൈറ്റ് റൈഡറിൽ എന്നും ഫുൾ ബുക്കിംഗ്. ബൈപാസിലൂടെയുള്ള സർവീസായതിനാൽ തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാം. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, വൈറ്റില, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, കൊട്ടാരക്കര, കോട്ടയം, മൂവാറ്റൂപുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. വൈകുന്നേരം 4.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന കാസർകോട് സർവീസ് പുലർച്ചെ 4 മണിക്ക് കാസർകോട് എത്തിച്ചേരും.