തിരുവനന്തപുരം: മലയാളം ഭാഷ വ്യാകരണ പഠനത്തിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. വ്യാകരണത്തിൽ പ്രഗത്ഭരായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, പ്രൊഫ. രാമചന്ദ്രൻപിള്ള, ഡോ.പി.സോമൻ തുടങ്ങിയ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
മലയാളം: ഭാഷാ വ്യാകരണം, അക്ഷരമാല എന്ന വിഷയത്തിൽ ഇന്നും നാളെയുമായി ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, മലയാളം: ഭാഷാ വ്യാകരണം എന്ന വിഷയത്തിൽ 13, 14 തീയതികളിൽ പ്രൊഫ. രാമചന്ദ്രൻപിള്ള എന്നിവർ ക്ലാസെടുക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8 വരെയാണ് ക്ലാസുകൾ.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ https://www.facebook.com/keralabhashainstitute എന്ന ഫേസ്ബുക്ക് പേജിലും സൂമിലും ലൈവായാണ് ക്ലാസ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447 95 6162.