തിരുവനന്തപുരം : ബാലസാഹിത്യകാരൻ പള്ളിയറ ശ്രീധരൻ രചിച്ച 'പഴമ മലയാളം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.കവിയും ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള നാട്ടുഭാഷാ പദങ്ങളെയും ഭാഷാപ്രയോഗങ്ങളെയും പരിചയപ്പെടുത്തുന്നതാണ് പുസ്തകം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.