തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്ന പ്രഖ്യാപനമുണ്ടായാലും, വ്യക്തത വരാൻ ഒരു മാസമെങ്കിലും വൈകും.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ,ശമ്പളത്തിൽ എത്രരൂപ കൂടുമെന്നാണ് ജീവനക്കാരുടെ ആശങ്ക. ഡി.എ.യിൽ എത്ര ശതമാനം ശമ്പളത്തിൽ ചേർക്കുമെന്നും. കഴിഞ്ഞ രണ്ടു വർഷം കൂടിയ 20 ശതമാനം ഇതിൽ ചേർത്തിട്ടില്ല. അയ്യായിരത്തിലേറെ രൂപ ഡി.എയുണ്ട്. കഴിഞ്ഞ വർഷം 80 ശതമാനം ഡി.എയാണ് ലയിപ്പിച്ചത്. ഇക്കുറി അതേ നിലയിൽ തുടർന്നാൽ നാലായിരം രൂപ കൂടും. വീട്ടുവാടക നിലവിലെ ആയിരം രൂപയിൽ നിന്ന് ശമ്പളത്തിന്റെ 22 ശതമാനമാക്കിയാൽ ഇരട്ടി വർദ്ധന പ്രതീക്ഷിക്കാം. ഫിറ്റ്മെന്റ് അലവൻസും, സർവീസ് വെയിറ്റേജും അറിയാനുണ്ട്
. കെ.മോഹൻദാസ് ചെയർമാനായ കമ്മിഷന്റെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണം. അവരുടെ ആക്ഷൻ ടേക്കൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കണം.ഇതിനെല്ലാം ഒരു മാസമെങ്കിലുമെടുക്കും. മാർച്ചാദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ട്. . അതിന് മുമ്പ് ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും..