3

തിരുവനന്തപുരം: തിയേറ്ററുകളിൽപോയി വലിയ സ്ക്രീനിൽ സിനിമ ആസ്വദിക്കുന്ന ശീലത്തിലേക്ക് പ്രേക്ഷകരെ മടക്കിക്കൊണ്ടുവരാൻ ചലച്ചിത്രവികസന കോർപ്പറേഷൻ നിശാഗന്ധിയിൽ ആരംഭിച്ച സിനിമാ പ്രദർശനം കാണാൻ തിരക്ക്. ഇന്നലെ വൈകിട്ട് 6.15ന് ആരംഭിച്ച മൈഡിയർ കുട്ടിച്ചാത്തൻ ത്രീഡി സിനിമ കാണാനാണ് വലിയ തിരക്കാണ്ടായത്. കുട്ടികളുമായാണ് മാതാപിതാക്കൾ സിനിമ കാണാനെത്തിയത്. 3000പേർക്ക് ഇരിക്കാവുന്ന നിശാഗന്ധിയിൽ ടിക്കറ്റ് നൽകിയ 200 സീറ്റിലും കാഴ്ചക്കാർ ഉണ്ടായിരുന്നു. ശരീരതാപനില പരിശോധിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് പ്രേക്ഷകരെ പ്രവേശിപ്പിച്ചത്.100 രൂപ ടിക്കറ്റ് ചാർജും 20 രൂപ കണ്ണടയുടെ വിലയുമാണ്.കൊവിഡ് കാരണം കണ്ണട തിരികെ വാങ്ങാത്തതുകൊണ്ടാണ് 20 രൂപ അധികം നൽകേണ്ടിവന്നത്. മികച്ച സാങ്കേതിക സൗകര്യമുള്ള നിശാഗന്ധിയിലാണ് ഐ.എഫ്.എഫ്‌.കെയുടെ ഉദ്ഘാടന സമാപന ചിത്രങ്ങൾ പ്രദർശിപ്പിച്ചുവരുന്നത്.