prathikal-

പ്രയാർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോകൾ അയച്ചുതരാൻ ഭീഷണിപ്പെടുത്തി, കിട്ടിയ ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവത്തിൽ 2 പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. താന്ന്യം പാലംപറമ്പിൽ വീട്ടിൽ മുസ്തഫ (20), എസ്.എൻ പുരം പുല്ലങ്ങത്ത് വീട്ടിൽ അജയ് (21) വയസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഇതേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്നെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അജയും പിടിയിലാകുന്നത്. വലപ്പാട് എസ്.എച്ച്.ഒ കെ. സുമേഷിന്റെ നേതൃത്വത്തിൽ വലപ്പാട് സബ് ഇൻസ്‌പെക്ടർ വി.പി. അരിസ്റ്റോട്ടിൽ, സബ് ഇൻസ്‌പെക്ടർ ഷാജു , എ.എസ്.ഐമാരായ കൊച്ചുമോൻ ജേക്കബ്ബ്, അസീസ് എം.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ, ഡൻസ് മോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കുറച്ചു നാളുകളായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ള സ്ത്രീകളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചിരുന്നു. കേസ് വലപ്പാട് പൊലീസിന്റെ സൈബർ വിംഗിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ കേസിൽ കൗമാരപ്രായത്തിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്