തൃശൂർ: തിരൂരിൽ സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ സ്വദേശി ആരുപോരുത്തൊടി അബ്ദുൽ മജീദ് (32), വല്ലപ്പുഴ ചെട്ടിയാർത്തൊടി വീട്ടിവൽ മുഹമ്മദ് അൻഫൽ (32) എന്നിവരെയാണ് പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസർ മനു കെ. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ കെ. സന്ദീപ്, പി.എസ്. പ്രശാന്ത് കുമാർ, എം.പി. രാജീവ്, സി.ജി. വിനോദ്കുമാർ, ആർ.എസ്. രേഷ്മ, കെ.വി. ധനേഷ് എന്നിവരും വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നു.