തഴവ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം പുന്നക്കുളം ആയിക്കമത്ത് കിഴക്കതിൽ അനിയുടെ മകൾ അനുജയെയാണ് (14) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കരുനാഗപ്പള്ളി ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: സുനിജ. സഹോദരങ്ങൾ: അൻസുലിൻ, അഭിഷേക്.