congre-i

കിളിമാനൂർ:മലയ്ക്കൽ യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സ്വീകരണയോഗം കെ. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗണേഷ് പുത്തൻവീട് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനൂപ് തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണൻ, ബ്ലോക്ക് അംഗങ്ങളായ ബെൻഷ ബഷീർ, സജികുമാർ, വൈസ് പ്രസിഡന്റ് കുമാരി ഗിരിജ, മടവൂർ പഞ്ചായത്തംഗം അഡ്വ. സി. രവീന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.