food

കള്ളിക്കാട്:കള്ളിക്കാട് പഞ്ചായത്തിൽ മൈലക്കര ഭാഗത്ത് ഉപഭോക്താക്കൾക്ക് ലഭിച്ച കിറ്റിൽ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതായി പരാതി.റേഷൻകട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ കള്ളിക്കാട് ടൗൺ ഹാളിൽ വച്ചാണ് കാർഡ് ഉടമകൾക്ക് വിതരണത്തിനായി നിറയ്ക്കുന്നത്. പൊട്ടിയ കവറിലെ ഉൽപ്പന്നം ഉപയോഗയോഗ്യമല്ലെന്ന് കമ്പനി നിർദ്ദേശം കവറിൽ ഉണ്ടെങ്കിലും സംഭരണ കേന്ദ്രത്തിൽ ഇറക്കുമതി ചെയ്ത സമയമോ,വിതരണത്തിനായി ലോറിയിൽ കയറ്റിയ സമയമോ പൊട്ടിയ കവറുകളിലെ
ഭക്ഷ്യ വസ്തുക്കൾ നീക്കം ചെയ്യാതെ ഇവ മറ്റൊരു കവറിൽ നിറച്ച് കാർഡ് ഉടമകളെ കബളിപ്പിക്കുന്നുവെന്നാണ് ആക്ഷേപമുള്ളത്.
അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിറച്ച കവറുകൾ പൊട്ടുന്നത്. പൊട്ടി ചിതറി വീഴുന്നവ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് വീണ്ടും പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ സംഭവത്തെപ്പറ്റി അധികൃതർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.