udghaadanam-nirvahikkunnu

കല്ലമ്പലം:ന​ഗരൂർ പഞ്ചായത്തിൽ പാറമുക്ക് കേന്ദ്രമാക്കി റസിഡന്റ് അസോസിയേഷൻ രൂപീകരിച്ചു. അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ന​ഗരൂർ എസ്. ഐ സഹിൽ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. നൈജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,വൈസ് പ്രസിഡന്റ് അബി ശ്രീരാജ് എന്നിവരെ ആദരിച്ചു. ഫ്രാക്ക് പ്രസിഡന്റ് മോഹനൻ നായർ,ജനറൽ സെക്രട്ടറി ടി .ചന്ദ്രബാബു, എസ്. സുരേഷ്, തുളസീധരൻ നായർ, പി. സുശീലൻ, ഹരിലാൽ, എസ്.എസ് ഷിബു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എസ്.എസ് നൈജു (പ്രസിഡന്റ്), ആർ. വിപിൻ (വൈസ് പ്രസിഡന്റ്), ഹരിലാൽ (സെക്രട്ടറി), എസ്.എസ് ഷിബു (ജോയിന്റ് സെക്രട്ടറി), എസ്. സുരേഷ് (ട്രഷറർ)എന്നിവെര തിരഞ്ഞെടുത്തു.