കല്ലമ്പലം: പുല്ലൂർമുക്ക് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത കാമ്പെയിൻ സംഘടിപ്പിച്ചു. ഗ്രന്ഥശാല സംഘം നാവായിക്കുളം നേതൃസമിതിയുടെയും എക്സൈസ് വകുപ്പിന്റെയും പങ്കാളിത്തത്തോടെ വിമുക്തി എന്ന പേരിലാണ് കാമ്പെയിൻ സംഘടിപ്പിച്ചത്.പുല്ലൂർമുക്ക് ഡി.വി.എൽ.പി.എസിൽ ചേർന്ന കാമ്പെയിനിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.അജിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ സ്വാഗതവും വി.ലാലി നന്ദിയും പറഞ്ഞു.എസ്.ഉല്ലാസ് കുമാർ,ആർ.ലോകേഷ് എന്നിവർ പങ്കെടുത്തു.