മുടപുരം :പായലും കളകളും മരച്ചില്ലകളും കുപ്പികളും കുപ്പിച്ചില്ലുകളും കുമിഞ്ഞുകൂടി നാട്ടുകാർക്ക് ഉപയോഗിക്കാൻ കഴിയാതായി മാറിയ അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ചിലമ്പിൽ പാലയ്ക്കൽ പൊതുകുളം ഡി.വൈ.എഫ്.ഐ യുവാക്കൾ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.ഡി.വൈ.എഫ്.ഐ പാലയ്ക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പതോളം യുവാക്കൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.അഴൂർ ഗ്രാമ പഞ്ചായത്തംഗവും ഡി.വൈ.എഫ്. ഐ . ഏരിയാ ട്രഷററുമായ റ്റി. കെ. റെജി യുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി സജിത്ത്, പ്രസിഡന്റ് ശ്രീക്കുട്ടൻ, പെരുങ്ങുഴി മേഖല സെക്രട്ടറി ആസിഫ്, മേഖല പ്രസിഡന്റ് ഷിഹാബ്, യൂണിറ്റ് കമ്മിറ്റി പ്രവർത്തകരായ വിപിൻ,അനീഷ്, വിജീഷ്, വിഷ്ണു,അനു,അഫ്സൽ,അൻസിൽ,സജീഷ്, ഗോകുൽ, സുനിൽ, അച്ചു, ഉണ്ണിക്കുട്ടൻ തുടങ്ങിയവർ ചേർന്നാണ് കുളവും ഓടയും ശുചീകരിച്ചത്.