1

നെയ്യാറ്റിൻകര: 15 ലക്ഷത്തോളം യുവജനങ്ങളെ സർക്കാർ തൊഴിൽ വാഗ്ദാനം നൽകി വഞ്ചിച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി. ടൗൺ ഹാളിൽ നെയ്യാറ്റിൻകര കോൺഗ്രസ് ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.വി.എസ്. ഹരീന്ദ്രനാഥ്, അഡ്വ. എസ്.കെ. അശോക് കുമാർ, ആർ. വത്സലൻ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ സോളമൻ അലക്സ്, എം. അൻസർ, ഡി.സി.സി ഭാരവാഹികളായ അഡ്വ. എം. മുഹിനുദ്ദീൻ, ജോസ് ഫ്രാങ്ക്ളിൻ, കക്കാട് രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.