വർക്കല:വർക്കല നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.ലാജിക്ക് ശിവഗിരി ശ്രീ നാരായണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരണം നൽകി.കോളേജ് പ്രിൻസിപ്പലും സംഘടനയുടെ പ്രസിഡന്റുമായ ഡോ.കെ.സി.പ്രീത അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, വൈസ് പ്രസിഡന്റ് ജോഷി ബാസു, ട്രഷറർ വി.സിനി, ജോയിൻ സെക്രട്ടറി പി.കെ.സുമേഷ്, മുൻ പ്രിൻസിപ്പൽ ഡോ.എ.ജോളി, മലയാള വിഭാഗം മേധാവി പ്രൊഫ.ടി.സനൽകുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എസ്.സോജു, ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥി പൃഥ്വിരാജ്, ഡോ.ജി.എസ്.ബബിത, അഡ്വ.എസ്.രാജീവൻ, അഡ്വ.സജ് എസ് ശിവൻ, പ്രഫുല്ല ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജി.ശിവകുമാർ സ്വാഗതവും പുന്നമൂട് രവി നന്ദിയും പറഞ്ഞു.