ഊഴം കാത്ത് 85 മലയാള സിനിമകൾ

master

പത്തുമാസക്കാലമായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ സിനിമാശാലകൾ നാളെ തുറക്കും. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ നാളെ കേരളത്തിലും റിലീസ് ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്.തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്ത് മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് അമ്പത് ശതമാനമായി കുറയ്ക്കാനും, ബാക്കി ഗഡുക്കളായി അടയ്ക്കാനും തിയേറ്ററുകൾ കഴിഞ്ഞ മാർച്ച് 31നുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തു നികുതി മാസഗഡുക്കളായി അടയ്ക്കാനുമുൾപ്പെടെയുള്ള സാവകാശം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുവദിച്ചതോടെയാണ് തിയേറ്ററുകൾ തുറക്കാൻ ഉടമകൾ സന്നദ്ധരായത്. തുറക്കുന്നതിനോടനുബന്ധിച്ച് ഇന്ന് തിയേറ്ററുകളിൽ പരീക്ഷണ പ്രദർശനം നടത്തും.

നലവിൽ എൺപത്തിയഞ്ച് മലയാള സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഇന്നലെ കൊച്ചിയിൽ അടിയന്തര യോഗം കൂടി. സിനിമകൾ മുൻഗണനാടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങളാണ് നിർമ്മാതാക്കളുടെ യോഗത്തിൽ ചർച്ച ചെയ്തത്.രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ മാത്രമേ തിയേറ്ററിൽ പ്രദർശനം അനുവദിക്കൂവെന്ന തീരുമാനത്തിലും താത്‌കാലിക ഇളവ് നൽകിയേക്കും. മാസ്റ്ററിന്റെ ദൈർഘ്യം മൂന്നര മണിക്കൂറോളമുള്ളതിനാലാണ് ഇത്.

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റ്, ജയസൂര്യ നായകനാകുന്ന വെള്ളം, ആസിഫ് അലിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന കുഞ്ഞെൽദോ, സണ്ണി വയ്‌നും 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരികിഷനും നായകനും നായികയുമാകുന്ന അനുഗ്രഹീതൻ ആന്റണി, ബാലുവർഗീസും, വിനായകനും ധന്യ അനന്യയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ഓപ്പറേഷൻ ജാവ, ആന്റണി വർഗീസും ചെമ്പൻ വിനോദും അർജുൻ അശോകനും വേഷമിടുന്ന അജഗജാന്തരം, അനശ്വര രാജനും നന്ദന വർമ്മയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന വാങ്ക്, അജുവർഗീസും, ലെനയും വേഷമിടുന്ന സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങൾ റിലീസിന് തയ്യാറായിക്കഴിഞ്ഞു.മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26നും, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് മേയ് 13നും, നിവിൻപോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം മേയ് 13നും റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ച് കഴിഞ്ഞു.മോഹൻലാൽ - ജിത്തുജോസഫ് ടീമിന്റെ ദൃശ്യം -2 മുൻ നിശ്ചയ പ്രകാരം ഒ.ടി.ടി പ്ളാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫെബ്രുവരിയിലാണ് റിലീസ്.മമ്മൂട്ടി നായകനാകുന്ന വൺ, സുരേഷ് ഗോപി നായകനാകുന്ന കാവൽ, ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്, ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി എന്നീ ചിത്രങ്ങൾ വിഷു റിലീസായി തിയേറ്ററുകളിലെത്തുമെന്നറിയുന്നു.

മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ന്ദി​ ​ പ​റ​ഞ്ഞ് ​സി​നി​മാ​ലോ​കം

ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​കൈ​ക്കൊ​ണ്ട​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ ​ന​ന്ദി​ ​അ​റി​യി​ച്ച് ​സി​നി​മാ​ലോ​കം.​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന​ ​മ​ല​യാ​ള​ ​സി​നി​മ​യെ​ ​ക​ര​ക​യ​റ്റാ​ൻ​ ​മു​ന്നോ​ട്ടു​വ​ന്ന​ ​ബ​ഹു​മാ​ന​പ്പെ​ട്ട​ ​മു​ഖ്യ​മ​ന്ത്രി​ ​ശ്രീ.​ ​പി​ണ​റാ​യി​ ​വി​​​ജ​യ​ന് ​സ്നേ​ഹാ​ദ​ര​ങ്ങ​ളെ​ന്നാ​ണ് ​മ​മ്മൂ​ട്ടി​​​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഫേ​സ്ബു​ക്കി​​​ൽ​ ​കു​റി​​​ച്ച​ത്.​ ​ദി​​​ലീ​പ്,​ ​പൃ​ഥ്വി​​​രാ​ജ്,​ ​മ​ഞ്ജു​വാ​ര്യ​ർ,​ ​ ദുൽഖർ സൽമാൻ, ടൊ​വി​​​നോ​ ​തോ​മ​സ്,​ ​നി​​​വി​​​ൻ​പോ​ളി​​,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഉ​ണ്ണി​​​ ​മു​കു​ന്ദ​ൻ,​ ​ആ​സി​​​ഫ് ​അ​ലി​​,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​റി​​​മ​ ​ക​ല്ലി​​ം​ഗ​ൽ​ ​തു​ട​ങ്ങി​​​യ​ ​നി​​​ര​വ​ധി​​​ ​താ​ര​ങ്ങ​ളും​ ​സാ​ങ്കേ​തി​​​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​മു​ഖ്യ​മ​ന്ത്രി​​​ക്ക് ​ന​ന്ദി​​​ ​അ​റി​​​യി​​​ച്ചി​​​ട്ടു​ണ്ട്.

ഒ​ൻ​പ​ത് മാ​സ​ത്തെ​ ​ കാ​ത്തി​രി​പ്പ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​വി​ജ​യ് ​ആ​രാ​ധ​ക​ർ​ ​മാ​സ്റ്റ​റി​ന് ​വേ​ണ്ടി​ ​കാ​ത്തി​രു​ന്ന​ത് ​നീ​ണ്ട​ ​ഒ​ൻ​പ​ത് ​മാ​സം.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ ​ഒ​മ്പ​തി​ന് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​മാ​സ്റ്റ​റി​ന്റെ​ ​റി​ലീ​സ് ​വൈ​കി​യ​ത് ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്നു​ള്ള​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ര​ണ​മാ​ണ്.​ ​മാ​ന​ഗ​രം,​ ​കൈ​ദി​ ​തു​ട​ങ്ങി​യ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം,​ ​വി​ജ​യ്‌​യി​ന്റെ​ ​പ്ര​തി​നാ​യ​ക​നാ​യി​ ​വി​ജ​യ് ​സേ​തു​പ​തി​യെ​ത്തു​ന്ന​ ​ചി​ത്രം.​ ​വി​ജ​യ് ​ആ​രാ​ധ​ക​രോ​ടൊ​പ്പം​ ​സാ​മാ​ന്യ​ ​പ്രേ​ക്ഷ​ക​രും​ ​മാ​സ്റ്റ​റി​ന്റെ​ ​റി​ലീ​സി​നാ​യി​ ​ആ​വേ​ശ​പൂ​ർ​വം​ ​കാ​ത്തി​രു​ന്ന​തി​ന് ​കാ​ര​ണ​ങ്ങ​ൾ​ ​പ​ല​ത്.
ഡ​ൽ​ഹി,​ ​ചെ​ന്നൈ,​ ​ക​ർ​ണാ​ട​ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​മാ​സ്റ്റ​റി​ലെ​ ​നാ​യി​ക​ ​മ​ല​യാ​ളി​യാ​യ​ ​മാ​ള​വി​ക​ ​മോ​ഹ​ന​നാ​ണ്.​ ​ശ​ന്ത​നു,​ ​അ​ർ​ജു​ൻ​ ​ദാ​സ്,​ ​ആ​ൻ​ഡ്രി​യ​ ​ജെ​ർ​മി​യ,​ ​നാ​സ​ർ,​ ​ഗൗ​രി​കി​ഷ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
എ​ക്സ്.​ ​ബി​ ​ഫി​ലിം​ ​ക്രി​യേ​റ്റേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​സേ​വ്യ​ർ​ ​ബ്രി​ട്ടോ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ്.​ ​കാ​മ​റ​ ​:​ ​സ​ത്യ​ൻ​ ​സൂ​ര്യ​ൻ.ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ന്റെ​ ​മാ​ജി​ക്ക് ​ഫ്രെ​യിം​സും​ ​ഐ.​എം.​ ​പി​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​മാ​സ്റ്റ​ർ​ ​കേ​ര​ളി​ല​ത്തി​ക്കു​ന്ന​ത്.