മലയിൻകീഴ്:മാറനല്ലൂർ ആനമൺ ജനധ്വനി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എ.രവീന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി വി.ശശിധരൻ,പി.എസ്. സുരേഷ് കുമാർ,എ.നസറുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ,രാഷ്ട്രപതിയുടെ പൊലീസ് മെഡൽ(ജയിൽ വകുപ്പ്) ലഭിച്ച സജിത,ആർക്കിടെച്ച്വറൽ ഇന്റീരിയൽ ഡിസൈനർ ബെന്നി ഫ്രാങ്ക്ളിംഗ് എന്നിവരെ ആദരിച്ചു.ഭാരവാഹികളായി എ. രവീന്ദ്രൻ (പ്രസിഡന്റ്), ഡി. ശ്രീകുമാരൻ നായർ (വൈസ് പ്രസിഡന്റ്), വി. ശശിധരൻ (സെക്രട്ടറി), ബി.കെ. അനിൽകുമാർ (ജോയിന്റ് സെക്രട്ടറി) പി.എസ്. സുരേഷ് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.