daily

കുറ്റ്യാട്ടൂർ: കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റും ദീർഘകാലം കുറ്റ്യാട്ടൂർ ശ്രീമഹാ ശിവക്ഷേത്രം പ്രസിഡന്റുമായിരുന്ന സി. സുരേഷ്ബാബു (60) നിര്യാതനായി. മട്ടന്നൂർ ഓയാസീസ് ബിൽഡിംഗ് മാർട്ട് ജീവനക്കാരനാണ്. പരേതരായ കാരാൽ കുഞ്ഞിക്കേളപ്പൻ നായരുടെയുംചത്തോത്ത് അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: അർജ്ജുൻ (സാംസങ് ബ്രാഞ്ച് അഡ്മിൻ പാലക്കാട്), സിദ്ധാർഥ് ( അധ്യാപകൻ, കൂടാളി ഹൈസ്‌കൂൾ). മരുമകൾ: ആതിര (കെടോളിപ്രം). സഹോദരങ്ങൾ: രാജൻ നമ്പ്യാർ (വാരം), വേലായുധൻ നമ്പ്യാർ (എരുവട്ടി), കൃഷ്ണകുമാർ (ബുക്ക് ഹൗസ് യോഗശാല റോഡ് കണ്ണൂർ), മീനാക്ഷി (തളാപ്പ്), ശാന്ത (മുംബയ്), തങ്കം (പാലക്കാട്), പരേതരായ ഗംഗാധരൻ നമ്പ്യാർ, സോമൻ നമ്പ്യാർ.