c

തിരുവനന്തപുരം: നഗരത്തെ സ്ത്രീ സുരക്ഷാനഗരമാക്കാൻ 'ശക്തി'ക്കൊപ്പം പൂർണ പിന്തുണയുമായി മേയർ.
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നേമം അഗസ്ത്യം - ധന്വന്തരി കളരിയും യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററും സംയുക്തമായി കനകക്കുന്ന് വിശ്വസംസ്കാര ഭവനിൽ സംഘടിപ്പിച്ച 'ശക്തി - പേടികൂടാതെ പെണ്മ' എന്ന സ്വയരക്ഷാ പരിശീലന ശില്പശാല, വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് മേയർ ആര്യ രാജേന്ദ്രൻ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പദ്ധതിക്കുള്ള പിന്തുണയെക്കുറിച്ചും സംസാരിച്ചത്. സ്വാമി ശങ്കരാനന്ദ ഭദ്രദീപം കൊളുത്തി. യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജിജിമോൻ ചന്ദ്രൻ, നന്ദകുമാർ, ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സ്ട്രാറ്റജിക് ഡയറക്ടർ ഡോ. അരുൺ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ഡോ. റീന തുടങ്ങിയവർ പങ്കെടുത്തു. അഗസ്ത്യം കളരി ഗുരുക്കൾ ഡോ. എസ്. മഹേഷിന്റെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് കളരിപ്പയറ്റിനെ അടിസ്ഥാനമാക്കിയുള്ള സ്വയരക്ഷാ മാർഗങ്ങളുൾക്കൊള്ളിച്ച ശില്പശാലയിൽ പങ്കെടുത്തത്.