general

ബാലരാമപുരം:ദേശീയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ബോധവത്ക്കരണ പരിപാടിക്ക് അഡ്വ.എം.വിൻസെന്റ് എം.എൽ.എ നേത്യത്വം നൽകി.ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച ബോധവത്കരണത്തിൽ മോട്ടോർ വാഹനനിയമങ്ങൾ സംബന്ധിച്ച് ലഘുലേഖകളും മധുരവും എം.എൽ.എ വിതരണം ചെയ്തു.തിരുവനന്തപുരം എൻഫോഴ് സ്മെന്റ് ആർ.ടി.ഒ കെ.ദിലുവിന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രവീൺ ബെൻ ജോർജ്,​ കെ.എസ് രാജ് കുമാർ,​ എ.എം.വി മാരായ നിഥിൻരാജ്,​ ബിബീഷ് ബാബു,​ മിധുൻ ജോൺസൺ,​അരുൺവിൽസ്,​സജി.എസ്.എസ്,​പ്രകേഷ് എസ്,​ ബാലരാമപുരം സിറ്റിസൺ ഫോറം സെക്രട്ടറി എ.എസ്.മൻസൂർ,​ എസ്.എം.സി ചെയർമാൻ അൽ ജവാദ്,​അദ്ധ്യാപകൻ അലക്സ് എസ്.സുരേന്ദ്രൻ,​എസ്.പി.സി കേഡറ്റുകൾ എന്നിവർ ബോധവത്കരണത്തിന് നേത്യത്വം നൽകി.