കൊച്ചി: ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ ഏകോപന വേദിയായ ഗാന്ധിയൻ കളക്ടീവിന്റെ കേരളാഘടകം കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓഡിനേറ്ററായ കെ.വി ബിജുവും ദക്ഷിണേന്ത്യൻ കോ-ഓഡിനേറ്റർ പി.ടി ജോണുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ജസ്റ്റീസ് പി.കെ ഷംസുദീൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തമ്പാൻ തോമസ് പ്രസംഗിച്ചു. ജില്ലാ ഐക്യദാർഢ്യസമിതി ജനുവരി 26 വരെ വിവിധ പ്രകഷോഭപരിപാടികൾ നടത്തും.