ന്യൂമാഹി: തലശ്ശേരി ചിറക്കര ഷാസി ഓഡിറ്റോറിയത്തിന് സമീപത്തെ 'സന' ലിൽ താമസിക്കുന്ന ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം മുബാറക്ക് മസ്ജിദിന്റെ അടുത്തുള്ള തില്ലേരി പുതിയ വീട്ടിൽ യൂസഫ് (73) നിര്യാതനായി. പരേതരായ കോറാട്ട് മമ്മുവിന്റെയും തില്ലേരി പുതിയ വീട്ടിൽ ആസ്യയുടെയും മകനാണ്. ഭാര്യ: കൊട്ടോത്ത് റഹ്മത്ത് (തലശ്ശേരി). മക്കൾ: ഷബീർ, സമിത, ഷാനിത് (സൗദി അറേബ്യ). മരുമക്കൾ: ഫറീന ഫാത്തിമ (പയ്യോളി), ഇസ്ഹാഖ് ഇരിക്കൂർ (സൗദി അറേബ്യ). സഹോദരങ്ങൾ: നബീസു, സൈനബ, പരേതരായ കുഞ്ഞാബു, അബ്ദുൽ ഖാദർ.