കുറ്റിച്ചൽ:കോട്ടൂരിൽ വീടിന് തീയിട്ട പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോട്ടൂർ മുതിയൻകാവ് ചരുവിള വീട്ടിൽ സുജിത്ത്(24)നെയാണ് മരിച്ച നിലയിൽ കണ്ടത്.ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടൂർ വെട്ടുകാട് പുത്തൻ വീട്ടിൽ വിജിലയുടെ വീടാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.ഇവരുടെ പരാതിയിൽ മരിച്ചയാളും പ്രതിപ്പട്ടികയിലുണ്ട്.ഈ മേഖലയിലെ സാമൂഹ്യവിരുദ്ധ ശല്യത്തെപ്പറ്റി നെയ്യാർഡാം പൊലീസിൽ വിവരം നൽകിയതാണ് വീട് തീയിടലിൽ കലാശിച്ചതെന്ന് പരാതിയുണ്ടായിരുന്നു.ഇതിനിടയിലാണ് സുജിത്തിന്റെആത്മഹത്യ.