വർക്കല: കാപ്പിൽ നിവാസികൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന കാപ്പിൽ എച്ച്.എസ് - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. അഡ്വ. വി. ജോയി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, വൈസ് പ്രസിഡന്റ് ശുഭ, എ.ടി.ഒ വി.രാജേഷ്, സി.ഐ ഷാജി, സി.എസ്. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ആരംഭിച്ച് 7.30ന് കാപ്പിൽ എത്തിച്ചേരുന്ന ബസ് 7.45ന് കാപ്പിൽ എച്ച്.എസിൽ നിന്നും പുറപ്പെട്ട് വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തെത്തും. വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്നാരംഭിച്ച് കാപ്പിലിൽ തിരിച്ചെത്തും.