തിരുവനന്തപുരം: ആർ. ശങ്കരനാരായണൻ തമ്പി, ഇ.കെ. നായനാർ, ജി. കാർത്തികേയൻ എന്നിവരുടെ പേരിൽ നിയമസഭ ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശങ്കരനാരായണൻ തമ്പി പുരസ്‌കാരത്തിന് അച്ചടിമാദ്ധ്യമത്തിൽ റെജി ജോസഫ് (രാഷ്ട്ര ദീപിക), ദൃശ്യമാദ്ധ്യമത്തിൽ ബിജു മുത്തത്തി (കൈരളി ടി.വി) എന്നിവർ അർഹരായി.
ഇ.കെ. നായനാർ പുരസ്‌കാരം- അച്ചടി മാദ്ധ്യമത്തിൽ പി.എസ്. റംഷാദ് (സമകാലിക മലയാളം), റിച്ചാർഡ് ജോസഫ് (ദീപിക)- പ്രത്യേക പരാമർശം. ദൃശ്യമാദ്ധ്യമത്തിൽ ഡി. പ്രമേഷ് കുമാർ (മാതൃഭൂമി ന്യൂസ്), സുബിത കുമാർ (ജീവൻ ടി.വി)- പ്രത്യേക പരാമർശം,
ജി. കാർത്തികേയൻ പുരസ്‌കാരത്തിലെ പ്രത്യേക ജൂറി പരാമർശത്തിന് അച്ചടി മാദ്ധ്യമത്തിൽ എം.ബി. സന്തോഷും (മെട്രോ വാർത്ത), ദൃശ്യമാദ്ധ്യമത്തിൽ ആർ. ശ്രീജിത്തും (മാതൃഭൂമി ന്യൂസ്) അർഹരായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങൾ പിന്നീട് വിതരണം ചെയ്യും.