വിതുര: ടെറസിൽ നിന്ന് ഫോൺവിളിക്കുന്നതിനിടെ കാൽ വഴുതി വീണ് ആദിവാസിയായ ഗൃഹനാഥൻ മരിച്ചു.വിതുര നെട്ടയം ആദിവാസി ഉൗരിൽ തടത്തരികത്ത് വീട്ടിൽ ചന്ദ്രൻകാണി (55) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ടാണ് സംഭവം. നെട്ടയം മേഖലയിൽ മൊബൈലിന് റേഞ്ച് തീരെ കുറവാണ്.കെട്ടടത്തിൻെറ മുകളിൽ കയറി നിന്നാണ് ഫോൺ വിളിക്കാറുള്ളത്. ടെറസിൽ നിന്ന് മകനെ ഫോൺ വിളിക്കുന്നതിനിടയിലാണ് താഴെ വീണത്.സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.വൈകിട്ട് മകൻ വീട്ടിലെത്തിയപ്പോഴാണ് ചന്ദ്രൻകാണി നിലത്തുകിടക്കുന്നത് കണ്ടത്.ഉടൻ ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ വൽസല.മക്കൾ: രഞ്ജിത്,ശ്രീജിത്.