വിതുര: ചായം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ജനപ്രതിനിധികളെയും ആദരിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചായം റസിഡന്റ്സ് പ്രസിഡന്റ് എസ്. സതീശചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ രക്ഷാധികാരി അഡ്വ. പരണിയം ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്,, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരൻ, ചായം വാർഡ് മെമ്പർ ആർ. ശോഭനകുമാരി, ചേന്നൻപാറ വാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്, ഗണപതിയാംകോട് വാർഡ് മെമ്പർ കെ. തങ്കമണി ചെറ്റച്ചൽ വാർഡ് മെമ്പർ ജി. സുരേന്ദ്രൻനായർ എന്നിവരെ അനുമോദിച്ചു.. കെ.ജി. ബാബു വട്ടപ്പറമ്പിൽ, ജി. ഗിരീശൻ, റസിഡന്റ് സെക്രട്ടറി മണ്ണറവിജയൻ, ടി.വി. പുഷ്കരൻനായർ, ബി.എൽ. മോഹനൻ, പൊൻപാറ സതീശൻ, എസ്. രാധാകൃഷ്ണൻനായർ പൂതംകുഴി ചന്ദ്രൻ, പി.രാധാകൃഷ്ണൻനായർ, പി. കേശവൻനായർ, കെ. ശ്രീകുമാർ, കെ. ചക്രപാണി, കെ. അപ്പുക്കുട്ടൻനായർ, എൻ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.