തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ നൽകുന്നതിന് 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തിൽ തയ്യാറാക്കിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗും, എറണാകുളം ജില്ലാ ആശുപത്രിയിലും, പാറശാല താലൂക്ക് ആശുപത്രിയിലും ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും. .
വാക്‌സിൻ എത്തുന്ന മുറയ്ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകും. വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവയുണ്ടാകും. വാക്‌സിന് 3,59,549 പേരാണ് രജിസ്റ്റർ ചെയ്തത്.
ജില്ലയിലെ വാസ്‌കിൻ കേന്ദ്രങ്ങൾ
ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്കാശുപത്രി, വിതുര താലൂക്കാശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ലാ ആയുർവേദാശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം.