തിരുവനന്തപുരം: വിനോദ നികുതിയിലടക്കം ഇളവുകൾ പ്രഖ്യാപിച്ച് സിനിമാ മേഖലയ്ക്ക് ആശ്വാസം പകർന്ന നടപടിയിൽ മുഖ്യമന്ത്രിക്ക് സിനിമാ താരങ്ങൾ നന്ദി അറിയിച്ചു.
'മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ' എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ടുവന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ' എന്ന് മമ്മൂട്ടി കുറിച്ചു.
പൃഥ്വിരാജ്, ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്. ആസിഫ്അലി, ടൊവീനോ തോമസ്, മഞ്ജുവാര്യർ, റിമാ കല്ലിങ്കൽ, സംവിധായകരായ രഞ്ജിത്, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും നന്ദി അറിയിച്ചു.