1

ശ്രീകാര്യം: വർക്കല ശിവഗിരിമഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, അരുവിപ്പുറം ക്ഷേത്രം, കുന്നുംപാറ ക്ഷേത്രം തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളെ സംയോജിപ്പിച്ച് കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്വദേശി ദർശൻ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ചെമ്പഴന്തി ഗുരുകുലത്തിൽ സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശുഭാംഗാനന്ദ , സ്വാമി ബോധിതീർത്ഥ, സ്വാമി ശിവസ്വരൂപാനന്ദ, നഗരസഭ ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു. 69.47 കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നിർമ്മാണവും ഏകോപന ചുമതലയും ഐ.ടി.ഡി.സിക്കാണ്.