covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3110 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുള്ള കൊവിഡ് രോഗികളുടെ എണ്ണം 54 ആയി. 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 35,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. 2730 പേർക്ക് സമ്പർക്ക രോഗബാധ. 295 പേരുടെ ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3922 പേർക്ക് രോഗമുക്തി. 63,346 പേരാണ് ചികിത്സയിലും 1,99,398 പേർ നിരീക്ഷണത്തിലുമാണ്.