തിരുവനന്തപുരം: കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി ഈയാഴ്ച 313 കോടിരൂപ കൂടി കേന്ദ്രത്തിൽ നിന്ന് കിട്ടി. ജി.എസ്.ടി നഷ്ടപരിഹാരം റിസർവ് ബാങ്കിന്റെ സ്പെഷ്യൽ വിൻഡോ വഴി വായ്പയായി വിതരണം ചെയ്യുന്നതിന്റെ പതിനൊന്നാം ഗഡുവാണിത്.കേരളത്തിന് ഇതുവരെ 2211.72 കോടി രൂപയാണ് കിട്ടിയത്. ഇത്തവണത്തെ വായ്പയ്ക്ക് 5.1 ശതമാനമാണ് പലിശ. ഡൽഹി, പുതുച്ചേരി, ജമ്മു കാശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 483.4 കോടി രൂപയും 23 സംസ്ഥാനങ്ങൾക്കായി 5516.6 കോടി രൂപ ഉൾപ്പെടെ 6000 കോടി രൂപയുമാണ് ഈയാഴ്ച വിതരണം ചെയ്തത്. ഇതോടെ ഇതുവരെ 66000 കോടി രൂപ എല്ലാ സംസ്ഥാനങ്ങൾക്കുമായി വിതരണം ചെയ്തു.