ബാലരാമപുരം: യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുഗതകുമാരിയെ കുറിച്ച് ഗീതാ നസീറും നിലമ്പേരൂർ മധുസൂദനെക്കുറിച്ച് വിനോദ് വൈശാഖിയും അനിൽ പനച്ചൂരാനെ കുറിച്ച് ഷൈജു അലക്സും അനുസ്മരണ പ്രഭാഷണം നടത്തി. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷീലാ രാഹുലൻ, എം.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.