online-registration

തിരുവനന്തപുരം: രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരിൽ കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ പിന്നോട്ട് പോകരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കുട്ടി വളരുന്നത് ആരുടെ സംരക്ഷണത്തിലാണോ, അവരുടെ അപേക്ഷയനുസരിച്ച് ജനനസർട്ടിഫിക്കറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിയും നഗരകാര്യ,​ പഞ്ചായത്ത് കാര്യ ഡയറക്ടർമാരും ഉത്തരവ് പുറപ്പെടുവിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും നിദ്ദേശം പാലിക്കണമെന്നും കമ്മിഷൻ അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിദ്ദേശിച്ചു.

വയനാട് ചുള്ളിയോട് സ്വദേശിനി നൽകിയ പരാതിയിലാണ് കമ്മിഷൻ നടപടി സ്വീകരിച്ചത്.