k

തിരുവനന്തപുരം:കോർപറേഷന്റെ ഇപ്പോഴത്ത ദയനീയ നിലയും കടബാദ്ധ്യതയും കണക്കിലെടുക്കുമ്പോൾ, കെ-സ്വിഫ്ട് എന്ന ട്രാൻസ്പോർട്ട് കമ്പനി അനിവാര്യമെന്ന് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി.ഒപ്പം, പിരിച്ചുവിട്ട എം.പാനലുകരെ തിരിച്ചെടുക്കുന്ന പദ്ധതിയും വിശദീകരിച്ചു.

ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനും, ബി.എം.എസ് നേതൃത്വത്തിലുള്ള കെ.എസ്.ടി. എംപ്ലോയീസ് സംഘും സിഫ്ടിന്റെ വ്യവസ്ഥകളെ ശക്തമായി എതിർത്തു. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള ആസ്തികൾ പുതിയ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച പ്ലാൻഫണ്ട് പോലും പുതിയ കമ്പനിക്ക് കൈമാറാനാണ് മാനേജ്‌മെന്റ് പദ്ധതി. എം.പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന് ആവശ്യവും ഉയർന്നു.മാനേജ്‌മെന്റ് മുന്നോട്ട് വച്ചിട്ടുള്ള നിർദേശങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്ന് കെ.എസ്.ആർ.ടി. എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു. ആർ. ശശിധരൻ (ഐ.എൻ.ടി.യുസി), ആർ. അയ്യപ്പൻ (ഡ്രൈവേഴ്‌സ് യൂണിയൻ), കെ.എൽ. രാജേഷ് (കെ.എസ്.ടി. എംപ്ലോയീസ് സംഘ്) എന്നിവരും സംസാരിച്ചു.

തൊഴിലാളികളെ വിശ്വാസത്തിലെടുത്തു മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് ബിജുപ്രഭാകർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ വരുമാനം 316.39 കോടിയും,ചെലവ് 1523 കോടിയുമാണ്.. ജീവനക്കാർ ചില ഡിപ്പോകളിൽ കൂടുതലും ചിലയടിത്ത് കുറവുമാണ് അതുകാരണം, 5000 ബസുകൾക്കുള്ള ജീവനക്കാരുണ്ടായിട്ടും 3000 സർവീസുകൾ ഓപ്പറേറ്റ് കഴിയത്ത അവസ്ഥയാണെന്നും സി.എം.ഡി പറഞ്ഞു.18 ന് വീണ്ടും യോഗം ചേരും.

ചർച്ചാ വിഷയമായി കേരളകൗമുദിയും

ഹിതപരിശോധനയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളും മാനേജ്‌മെന്റുമായി നടന്ന ആദ്യ ചർച്ചയിൽ ചർച്ചാവിഷയമായി കേരളകൗമുദി റിപ്പോർട്ടുകളും.

രാവിലെ 'കേരളകൗമുദി' കാണുമ്പോഴാണ് കെ.എസ്.ആർ.ടി.സിയിലെ പരിഷ്കാരങ്ങളെ കുറിച്ചറിയുന്നതെന്ന് ഒരു തൊഴിലാളി നേതാവ് പറഞ്ഞു. യൂണിയൻ നേതാക്കൾ അറിയുന്നതിനു മുമ്പ് കെ.എസ്.ആർ.ടി.സിയിലെ തീരുമാനങ്ങൾ ചോരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി സ്വിഫ്ട് എന്ന കമ്പനി രൂപീകരിക്കുന്ന വാർത്തയും, പിരിച്ചുവിട്ട 3308 എം-പാനൽ ജീവനക്കാർക്ക് വീണ്ടും ജോലി നൽകുമെന്ന വാർത്തയുമാണ് നേതാവിനെ ചൊടിപ്പിച്ചത്. എന്നാൽ, ഔദ്യോഗിക വാർത്തകൾ മാത്രമെ താൻ നൽകുന്നുളളൂവെന്നും, അല്ലാത്ത വാർത്തകൾ തടയാൻ കഴിയില്ലെന്നും ബിജു പ്രഭാകർ മറുപടി പറഞ്ഞു.

''എം.പാനലുകാരെ സ്ഥിരപ്പെടുത്താൻ കെ.എസ്.ആർ.ടി.സി ഉണ്ടാക്കിയ തെറ്റായ വ്യവസ്ഥകൾ പുറത്തറിയിച്ചത് കേരളകൗമുദിയാണ്. അതുകൊണ്ടാണ് ചർച്ചയിൽ വിഷയം ഉന്നയിക്കാൻ ഞങ്ങൾക്ക് സാധിച്ചത്.''

-കെ.എൽ.രാജേഷ്,

ജനറൽ സെക്രട്ടറി,

കെ.എസ്.ടി. എംപ്ലോയീസ് സംഘ്

കെ.​എ​സ്.​ആ​ർ.​ടി.​സി​യിൽ വി.​ആ​ർ.​എ​സി​ന് ​ആ​ലോ​ചന

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി​സി​യി​ൽ​ ​വി.​ആ​ർ.​എ​സ് ​(​സ്വ​യം​ ​വി​ര​മി​ക്ക​ൽ​)​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങു​ന്നു.​ ​ഇ​തി​നാ​യി​ ​സ​ർ​ക്കാ​രി​നോ​ട് 200​ ​കോ​ടി​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ല​ഭ്യ​മാ​യാ​ൽ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​വി.​ആ​ർ.​എ​സ് ​പാ​ക്കേ​ജി​ന് ​രൂ​പം​ ​ന​ൽ​കാ​നാ​ണ് ​തീ​രു​മാ​നം.​ 18​ന് ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​മാ​യി​ ​ഇ​ക്കാ​ര്യം​ ​മാ​നേ​ജ്മെ​ന്റ് ​ച​ർ​ച്ച​ ​ചെ​യ്യും.
ജീ​വ​ന​ക്കാ​രു​ടെ​ ​അ​നു​പാ​തം​ ​പു​ന​:​ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും​ ​ഷെ​ഡ്യൂ​ളു​ക​ൾ​ ​ശാ​സ്ത്രീ​യ​മാ​യി​ ​പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​തി​ലൂ​ടെ​ ​മാ​സം​ 10​ ​മു​ത​ൽ​ 15​ ​കോ​ടി​ ​വ​രെ​ ​ലാ​ഭി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​വി.​ആ​ർ.​എ​സ് ​പ​ദ്ധ​തി.​ ​ടി​ക്ക​റ്റി​ത​ര​ ​വ​രു​മാ​നം​ 25
കോ​ടി​യി​ലെ​ത്തി​ക്കു​ന്ന​ ​പ​ദ്ധ​തി​യും​ ​വ​രും.​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ഈ​ ​പ​ദ്ധ​തി​ക​ൾ​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ച് ​ശു​പാ​ർ​ശ​ക​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​ധ​ന​കാ​ര്യ​ ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ചെ​യ​ർ​മാ​നാ​യ​ ​ഉ​ന്ന​താ​ധി​കാ​ര​ ​ക​മ്മി​റ്റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ഇ​പ്പോ​ഴ​ത്തെ​ ​ബ​സു​ക​ളു​ടെ​ ​എ​ണ്ണ​വു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ 7090​ ​ജീ​വ​ന​ക്കാ​ർ​ ​അ​ധി​ക​മു​ണ്ടെ​ന്ന് ​ഇ​ന്ന​ലെ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ക്ക് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​എം.​ഡി​ ​വ്യ​ക്ത​മാ​ക്കി.