തിരുവനന്തപുരം: ഭീമ സ്ഥാപകദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, അടൂർ, കാസർകോട്, മാർത്താണ്ഡം, സേലം, മധുരൈ, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികൾക്ക് പഠനോപകരണങ്ങൾ, ടാബ്‌ലെറ്റ് ഫോൺ, ടി.വി എന്നിവ കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭീമ ചെയർമാൻ ബി. ഗോവിന്ദൻ ഭീമയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ വിശദീകരിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠേശ്വരം കൗൺസിലർ വാർഡ് കൗൺസിലർ രാജേന്ദ്രൻ നായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ജോണി എം.എ എന്നിവർ പങ്കെടുത്തു. ജയഗോവിന്ദൻ, ഭീമ മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ് എന്നിവരും സന്നിഹിതരായിരുന്നു. ഗായത്രി സുഹാസ് സ്വാഗതം പറഞ്ഞു.