pala-thankam-

കൊല്ലം: ഞായറാഴ്ച രാത്രി അന്തരിച്ച നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും. രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. അര മണിക്കൂർ മാത്രമാണ് ഇവിടെ പൊതുദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിനാണ് സംസ്കാര ചടങ്ങുകൾ. പാലാ തങ്കത്തിന്റെ മക്കളും മറ്റ് ബന്ധുക്കളും എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി ഗാന്ധിഭവൻ അധികൃതർ അറിയിച്ചു.