നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചെയർപേഴസൺ എന്നിവരെ തിരെഞ്ഞെടുത്തു. നഗരസഭയുടെ തിരഞ്ഞെടുപ്പ് വരണാധികാരി വി. പ്രകാശിന്റെ നേതൃത്വത്തിൽ രാവിലെ 11നാണ് തിരെഞ്ഞെടുപ്പ് നടന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അത്താഴമംഗലം വാർഡിൽ നിന്നും വിജയിച്ച കെ.കെ. ഷിബു (സി.പി.എം), ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മുട്ടയ്ക്കാട് വാർഡിൽ നിന്നും വിജയിച്ച ജോസ് ഫ്രാങ്ക്ളിൻ (കോൺഗ്രസ്), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പിരായുംമൂട് വാർഡിൽ നിന്നും വിജയിച്ച അനിതകുമാരി (സി.പി.ഐ), പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ഫോർട്ട് വാർഡിൽ നിന്നും വിജയിച്ച ആർ.അജിത (കോൺഗ്രസ്), വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി വഴിമുക്ക് വാർഡിൽ നിന്നും വിജയിച്ച ഡോ.എം.എ.സാദത്ത് (സി.പി.എം) എന്നിവരെ തിരഞ്ഞെടുത്തു.ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി വൈസ് ചെയർപേഴ്സണായ പനങ്ങാട്ടുകരി വാർഡിൽ നിന്നും വിജയിച്ച പ്രിയാ സുരേഷിനെ(കേരള കോൺഗ്രസ് - ജോസ്. കെ. മാണി ഗ്രൂപ്പ്)നേരത്തെ തന്നെ തിരെഞ്ഞെടുത്തിരുന്നു.