ration-card

തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികൾക്ക് സ്ഥാപനത്തിന്റെ തലവൻ നൽകുന്ന സത്യപ്രസ്താവനയുടെയും ആധാറിന്റെയും അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. ആധാർ കണക്കിലെടുത്ത് കൊവിഡ് കാലത്ത് അന്തേവാസികൾക്ക് അഞ്ചു കിലോ വീതം അരിയും ഭക്ഷ്യകിറ്റും നൽകിയിരുന്നു. 56208 കിറ്റുകളാണ് ഇങ്ങനെ നൽകിയത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം വരുംമുൻപ് 16.5മെട്രിക് ടൺ സംസ്ഥാന വിഹിതം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 14.25 ടണ്ണേ ലഭിക്കുന്നുള്ളൂവെന്നും പി.ടി തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.