തിരുവനന്തപുരം: സർക്കാർ സെൻട്രൽ പ്രസിൽ എൻ.ജി.ഒ യൂണിയൻ ജനുവരി 5 മുതൽ ആരംഭിച്ച അനിശ്ചിതകാലസമരം മണ്ണന്തല സർക്കാർ പ്രസ്, ജനറൽ ആശുപത്രിക്ക് സമീപത്തെ സ്റ്റാമ്പ് മാനുഫാക്ചറിംഗ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് പ്രൊമോഷൻ നടപ്പിലാക്കുക, അന്യായമായ സ്ഥലമാറ്റ ഉത്തരവുകൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രസ് ഡയറക്ടറേറ്റിൽ യൂണിയൻ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ യൂണിയൻ ജില്ലാ നോർത്ത് പ്രസിഡന്റ് കെ.എ.ബിജുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ് ഷാജി,ആർ.ദിനേശ് എന്നിവർ പങ്കെടുത്തു. മണ്ണന്തല സർക്കാർ പ്രസിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ദിനേശ് ലാൽ, സ്റ്റാമ്പ് മാനുഫാക്ചറിംഗ് ഓഫീസിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ ആരെൻസി എന്നിവർ ഉദ്ഘാടനം ചെയ്തു.