തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് ബദലായുള്ള സംസ്ഥാന നിയമത്തിന്റെ കരട് ഉടൻ തയ്യാറാവുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. കരട് നിയമം മന്ത്രിസഭ പരിഗണിച്ച ശേഷം നിയമസഭയിൽ അവതരിപ്പിക്കും. ഇതിനായി കാർഷികോത്പാദന കമ്മിഷണർ അദ്ധ്യക്ഷനായും നിയമസെക്രട്ടറി ഉപാദ്ധ്യക്ഷനായും സമിതി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രനിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും സി.കെ. ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.