kamal

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്താൻ ഇടതുപക്ഷ, പുരോഗമന ചിന്താഗതിയുള്ള നാല് താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാൻ കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പുറത്തുവിട്ടു. പരിശോധിച്ച് തുടർനടപടിയെടുക്കാൻ മന്ത്രി എ.കെ. ബാലൻ കത്തിൽ എഴുതിയെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ അത്തരം പരിഗണന അനുസരിച്ചല്ല താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതെന്നും, അങ്ങനെ എഴുതിയതിനാൽ മന്ത്റി ഫയൽ തള്ളിയെന്നും അവരെ സ്ഥിരപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ എഴുതിയാലേ നിയമനം ലഭിക്കൂവെന്ന് വിഖ്യാത സംവിധായകനായ കമലിനറിയാമെന്നും അതുകൊണ്ടാണ് ഇങ്ങനെ കത്ത് എഴുതിയതെന്നും ചെന്നിത്തല പറഞ്ഞു.

പി.എസ്.സിയെ നോക്കുകുത്തിയാക്കി കരാർ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന ശൂന്യവേളയിലെ ചർച്ചയിലാണ് ഇടതുപക്ഷ അനുഭാവത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും കൊമ്പു കോർത്തത്. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മന്ത്റി എ.കെ. ബാലൻ സഭയിലുണ്ടായിരുന്നില്ല. കിൻഫ്ര അടക്കമുള്ള സ്ഥാപനങ്ങളിലും ബന്ധു നിയമനം വ്യാപകമാണെന്ന് ചെന്നിത്തല പറഞ്ഞു. പി.കെ. ശശി എം.എൽ.എയുടെ മകൻ അടക്കമുള്ളവർക്ക് ഇവിടെ നിയമനം നൽകിയെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യി​ലെ​ ​നി​യ​മന ശു​പാ​ർ​ശ ​:​ ക​മ​ലി​നെ​തി​രെകോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​അ​നു​ഭാ​വി​ക​ളാ​യ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​സാം​സ്കാ​രി​ക​മ​ന്ത്രി​യോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ക​മ​ലി​നെ​തി​രെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ച​ര​ണ​മേ​റ്റെ​ടു​ത്ത് ​കോ​ൺ​ഗ്ര​സ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ.​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​വും​ ​ക​മ​ലി​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി. ​തൊ​ഴി​ലി​ല്ലാ​യ്മ​ക്കെ​തി​രാ​യ​ ​പ്ര​ച​ര​ണം​ ​ശ​ക്ത​മാ​ക്കി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു​വാ​ക്ക​ളു​ടെ​ ​പി​ന്തു​ണ​യു​റ​പ്പാ​ക്കാ​മാ​ണ് ​പ്ര​തി​പ​ക്ഷ​ ​നീ​ക്കം.​ ​പി.​എ​സ്.​സി​ ​ജോ​ലി​ ​കി​ട്ടാ​തെ​ ​യു​വാ​ക്ക​ൾ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​മ്പോ​ൾ,​തെ​രു​വു​ക​ളി​ൽ​ ​അ​ല​യു​മ്പോ​ൾ,​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​ ​പ്രീ​തി​പ്പെ​ടു​ത്താ​നാ​യി​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​താ​ഴു​ന്ന​ ​ഈ​ ​മോ​ഡ​ൽ​ ​സാം​സ്കാ​രി​ക​ ​നാ​യ​ക​ർ​ ​കേ​ര​ള​ത്തി​ന്‌​ ​അ​പ​മാ​ന​മാ​ണെ​ന്ന് ​ഷെ​യിം​ ​ഓ​ൺ​ ​യു​ ​ക​മ​ൽ​ ​എ​ന്ന​ ​ഹാ​ഷ്‌​ടാ​ഗോ​ടെ​യു​ള്ള​ ​ഫേ​സ്ബു​ക് ​പോ​സ്റ്റി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കൂ​ടി​യാ​യ​ ​കെ.​എ​സ്.​ ​ശ​ബ​രി​നാ​ഥ​ൻ​ ​എം.​എ​ൽ.​എ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ക​മ​ലെ​ന്ന​ ​സം​വി​ധാ​യ​ക​നെ​ ​താ​ൻ​ ​ഇ​ഷ്ട​പെ​ടു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​നി​മ​ക​ളി​ൽ​ ​മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ ​എ​ന്നു​ള്ള​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​എ​ന്നാ​ൽ​ ​ക​മ​ലെ​ന്ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​എ​ല്ലാ​ ​മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും​ ​കാ​റ്റി​ൽ​പ്പ​റ​ത്തി​ ​ഒ​രു​ ​കൂ​ട്ടം​ ​ഇ​ട​തു​പ​ക്ഷ​ ​അ​നു​ഭാ​വി​ക​ൾ​ക്ക് ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സ്ഥി​ര​നി​യ​മ​നം​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ​ശ​ബ​രി​നാ​ഥ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.


സം​വി​ധാ​യ​ക​ൻ​ ​ക​മ​ലി​ന്റ​ ​സ്വ​കാ​ര്യ​ ​സ്വ​ത്ത​ല്ല​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​പ​ന്ത​ളം​ ​സു​ധാ​ക​ര​ൻ​ ​ഫേ​സ്ബു​ക് ​പോ​സ്റ്റി​ൽ​ ​പ​റ​ഞ്ഞു.​ ​അ​ർ​ഹ​ത​യും​ ​യോ​ഗ്യ​ത​യു​മു​ള്ള​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ​ ​യു​വാ​ക്ക​ളു​ള്ള​പ്പോ​ൾ​ ​ഭ​ര​ണ​ക​ക്ഷി​യു​ടെ​ ​മാ​ത്രം​ ​റി​ക്രൂ​ട്ടിം​ഗ് ​സെ​ന്റ​റാ​യി​ ​അ​ക്കാ​ഡ​മി​യെ​ ​അ​ധ​:​പ​തി​പ്പി​ക്കാ​നു​ള്ള​ ​ചെ​യ​ർ​മാ​ൻ​ ​ക​മ​ലി​ന്റ​ ​നീ​ക്കം​ ​സാം​സ്കാ​രി​ക​ ​കേ​ര​ള​ത്തി​ന് ​അ​പ​മാ​ന​മാ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​നി​കു​തി​പ്പ​ണം​ ​കൊ​ണ്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഏ​തെ​ങ്കി​ലും​ ​പ​ക്ഷം​ ​നോ​ക്കി​യ​ല്ല​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​നി​യ​മ​സ​ഭ​ ​പാ​സ്സാ​ക്കി​യ​ ​നി​യ​മ​ത്തി​ന്റ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ച​ല​ച്ചി​ത്ര​കാ​ര​നാ​യ​ ​ക​മ​ൽ​ ​ഇ​ങ്ങ​നെ​ ​പാ​ർ​ട്ടി​ ​അ​ടി​മ​യാ​യി​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​ ​അ​ന്ത​സ്സ് ​ത​ക​ർ​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​തു​ ​ശ​രി​യാ​യി​ല്ലെ​ന്നും​ ​പ​ന്ത​ളം​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ​ലി​നെപു​റ​ത്താ​ക്ക​ണം​:​ ​ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യി​ൽ​ ​രാ​ഷ്ട്രീ​യം​ ​മാ​ത്രം​ ​മാ​ന​ദ​ണ്ഡ​മാ​ക്കി​ ​പി​ൻ​വാ​തി​ലി​ലൂ​ടെ​ ​ഇ​ട​തു​പ​ക്ഷ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​ക​മ​ലി​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​സു​ധീ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഇ​ട​തു​പ​ക്ഷ​ക്കാ​ർ​ക്ക് ​തീ​റെ​ഴു​താ​നു​ള്ള​ത​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ക​മ​ലി​ന്റെ​ ​ന​ട​പ​ടി​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്.​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​ന്റെ​ ​മു​ഖം​ ​മൂ​ടി​യ​ണി​ഞ്ഞ് ​ഇ​ട​തു​പ​ക്ഷ​ ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ക​മ​ൽ​ ​ന​ട​ത്തു​ന്ന​ത്.
പി​ണ​റാ​യി​ ​വി​ജ​യ​ന് ​ദാ​സ്യ​വേ​ല​ ​ചെ​യ്യു​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​അ​ടി​മ​യാ​യ​ ​ക​മ​ലി​നെ​ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​ബി.​ജെ.​പി​ ​ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​മെ​ന്നും​ ​സു​ധീ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.

ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വി​ടു​പ​ണി​ ​ചെ​യ്യു​ന്ന​ ​ക​മ​ൽ​ ​രാ​ജി​വ​യ്ക്ക​ണം


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ട​തു​പ​ക്ഷ​ ​ഭ​ര​ണ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്കു​ള്ള​ ​പ്ര​ധാ​ന​ ​മാ​ന​ദ​ണ്ഡം​ ​സി.​പി.​എം​ ​അ​നു​ഭാ​വം​ ​മാ​ത്ര​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സി.​ആ​ർ.​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​ആ​രോ​പി​ച്ചു.​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ദ​മി​യു​ടെ​ ​ഇ​ട​തു​പ​ക്ഷ​ ​സ്വ​ഭാ​വം​ ​നി​ല​നി​റു​ത്താ​ൻ​ ​നാ​ലോ​ളം​ ​ആ​ളു​ക​ളെ​ ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​പ​രാ​മ​ർ​ശം​ ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.
പി.​എ​സ്.​സി​ ​പ​രീ​ക്ഷ​യെ​ഴു​തി​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​വ​ഞ്ചി​ച്ച് ​ഇ​ട​ത് ​പ​ക്ഷ​ ​അ​നു​ഭാ​വി​ക​ളെ​യും​ ​ബ​ന്ധു​ക്ക​ളേ​യും​ ​സ​ർ​ക്കാ​റി​ന്റെ​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​ര​ണ്ട​ര​ ​ല​ക്ഷ​ത്തോ​ളം​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ളാ​ണ് ​ഈ​ ​സ​ർ​ക്കാ​റി​ന്റെ​ ​കാ​ല​ത്തു​ണ്ടാ​യ​ത്.​ ​പി.​എ​സ്.​സി​ ​യെ​ ​മ​റി​ക​ട​ന്ന് ​ന​ട​ത്തു​ന്ന​ ​നി​യ​മ​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.