കാരേറ്റ്: വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.കാരേറ്റ് പ്ലാവോട് ,പറക്കുന്നിൽ വീട്ടിൽ ഗോപിയുടെ ഭാര്യ ബീന (58 ) യായാണ് വീടു മുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പുലർച്ചെ ഭർത്താവ് ഗോപി റബ്ബർ ടാപ്പിംഗിനായി പോകാൻ ഇറങ്ങാൻ നേരം ബീനയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബീനയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.കടുത്ത പ്രമേഹരോഗിയായ ബീനയുടെ കാൽ മുറിവ് വന്നു പഴുത്തിരുന്നു.ഇതേ തുടർന്ന് വിരൾ മുറിച്ചു മാറ്റേണ്ടി വരുമോ എന്ന ഭയത്തിലായിരുന്നു ബീനയെന്ന് ബന്ധുക്കൾ പറയുന്നു. മക്കൾ: ഗോപൻ, ഗോകുൽ,മരുമകൾ: രോഹിണി.