prasanth

കിളിമാനൂർ: വെയിറ്റിംഗ് ഷെഡിൽ യുവാവ് മരിച്ച നിലയിൽ. തിരുവല്ല ഓതറ തടത്തിൽ വീട്ടിൽ പ്രശാന്തി(34) നെ യാണ് കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടത്. കമിഴ്ന്ന് കിടന്ന മൃതദേഹത്തിന് സമീപം ബൈക്കും ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപം മൊബൈൽ ഫോണോ, പഴ്സോ ഒന്നും ഇല്ലാതിരുന്നത് ദുരൂഹതക്ക് കാരണമാക്കിയെങ്കിലും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവല്ല സ്വദേശിയായ പ്രശാന്ത് തിരുവനന്തപുരം പോപ്സൺ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ആളാണന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ എത്താറുള്ള പ്രശാന്ത് വ്യാഴാഴ്ച വീട്ടിലെത്തിയപ്പോൾ ജോലി സ്ഥലത്തു വച്ച് മൊബൈൽ കളഞ്ഞു പോയിരുന്നു. മൊബൈൽ ലഭിച്ചതായി ഞായറാഴ്ച ജോലി സ്ഥലത്ത് നിന്ന് അറിയിച്ചതിനെ തുടർന്ന പ്രശാന്ത് ഉച്ചയോടെ ജോലി സ്ഥലത്തേക്ക് തിരിച്ചതായി വീട്ടുകാർ പറയുന്നു.രണ്ട് ദിവസം മുൻപായി നെഞ്ച് വേദനയെ തുടർന്ന് പ്രശാന്ത് പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. മാതാവ്: സാവിത്രി.