കടയ്ക്കാവൂർ: എസ്.എഫ്.ഐ രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐ ഓൺലൈൻ പഠനസൗകര്യം ഒരുക്കി. അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥിക്കാണ് പഠന സൗകര്യം ഒരുക്കിയത്. മുൻകാല എസ്.എഫ്.ഐ പ്രവർത്തകരാണ് ടിവി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയത്. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും, വർക്കല എം.എൽ.എയുമായ വി. ജോയി ടിവി വിതരണം ചെയ്‌തു. എസ്. പ്രവീൺ ചന്ദ്ര, ലിജാബോസ്, കെ.ആർ. നീലകണ്ഠൻ, എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ, പ്രസിഡന്റ് നവ്യ എസ്.രാജ്, ജെസ്‌ന എന്നിവർ പങ്കെടുത്തു.