calender

വെഞ്ഞാറമൂട് :എസ്.എൻ.ഡി.പി യോഗം വെഞ്ഞാറമൂട് ശാഖ അംഗങ്ങൾക്ക് പുതുവർഷ കലണ്ടർ വിതരണം ചെയ്തു.വെഞ്ഞാറമൂട് ശാഖാ പ്രസിഡന്റ് രത്നാ കരൻ കോൺട്രാക്ടർ സ്പോൺസർ ചെയ്ത കലണ്ടർ വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രനും സെക്രട്ടറി അഡ്വ വേണു കാരണവരും ചേർന്ന് അംഗങ്ങൾക്ക് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.ശാഖ സെക്രട്ടറി എൻ.കെ.സനൽ കുമാർ,വൈസ് പ്രസിഡന്റ് എസ്.ചിന്തു,യൂണിയൻ കൗൺസിലർ എസ്.ബാബു,വെഞ്ഞാറമൂട് ബാബു, വിലാസിനി,വി.സുദർശനൻ,സുഭാഷ് ചന്ദ്ര ബോസ്,പി.പ്രഭാകരൻ,ടി.എസ് ബിജുലാൽ എന്നിവർ പങ്കെടുത്തു.