varkala-club

വർക്കല:വർക്കല ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും മെരിറ്റ്നൈറ്റും 30-ാം വാർഷികാഘോഷവും നടന്നു. ഫിറോസ് അപ്പുക്കുട്ടൻ (പ്രസിഡന്റ്),എൻ.സുരേഷ് (വൈസ് പ്രസിഡന്റ്), സി.പ്രസന്നകുമാർ (സെക്രട്ടറി), ബി.ഹരികുമാർ (ജോയിന്റ് സെക്രട്ടറി), സി.ജ്യോതി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വാർഡ് കൗൺസിലർ ഷീന കെ. ഗോവിന്ദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ലബ് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡുകളും നൽകി. സെക്രട്ടറി സി.പ്രസന്നകുമാർ സ്വാഗതവും ട്രഷറർ സി.ജ്യോതി നന്ദിയും പറഞ്ഞു.