bottled-drinking-water

തിരുവനന്തപുരം: സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ് 'ഹില്ലി അക്വാ' ഉടൻ വിപണിയിലെത്തും. ഇതിനുള്ള അത്യാധുനിക പ്ലാന്റ് അരുവിക്കരയിൽ സജ്ജമായി. 16 കോടി മുതൽ മുടക്കിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. പ്ളാന്റിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് അരുവിക്കര ഡാമിന് സമീപം വാട്ടർ അതോറിട്ടിയുടെ സ്ഥലത്ത് പ്ലാന്റ് നിർമിച്ചത്.

മൂന്ന് പ്രൊഡക്ഷൻ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഒന്നിൽ 20 ലിറ്ററിന്റെ കുപ്പിവെള്ളവും മറ്റു രണ്ടെണ്ണത്തിൽ അര ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയുള്ള കുപ്പിവെള്ളവുമാണ് ഉത്പാദിപ്പിക്കുക. ഹില്ലി അക്വായുടെ വിതരണ ചുമതല കുടുംബശ്രീക്കാണ്.