anil-akkara

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുന്നത് തടയണമെന്നും എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ലൈഫ് മിഷനും കൂട്ടു പ്രതിയായ സന്തോഷ് ഈപ്പനും നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വിജിലൻസ് അന്വേഷണം പ്രഹസനമാണ്. ഇത് റദ്ദാക്കണം. ഈ അഴിമതിയെ വെള്ളപൂശാൻ വീടുനിർമ്മാണം മുടക്കിയെന്ന ദുഷ്പ്രചരണം നടത്തി എന്നെ പിന്തിരിപ്പിക്കാൻ സി.പി.എം നടത്തിയ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. കേസന്വേഷണ ഘട്ടത്തിൽ ലൈഫ് മിഷൻ ഭാരവാഹികൾ നടത്തിയിട്ടുള്ള അഴിമതിയുടെ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്നും അനിൽ അക്കര പറഞ്ഞു.