വർക്കല: കവി കുഞ്ഞപ്പ പട്ടാനൂരിന്റെ തിരഞ്ഞെടുത്ത കവിതകൾ ' റെയിൻസ് ആൻഡ് റിവേഴ്സ് ' എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ ചോലോറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറസ് ഇം പ്രിന്റ്സാണ് പ്രസാധകർ. മഹാകവി കുമാരനാശാന്റെ ഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നീ ഖണ്ഡകാവ്യങ്ങൾ ഇംഗ്ലീഷിൽ മൊഴിമാറ്റം നടത്തിയ വിവർത്തകനും എഴുത്തുകാരനുമായ കെ.എം. അജീർകുട്ടിയാണ് (ഇടവ) കുഞ്ഞപ്പയുടെ കവിതകൾ ഇംഗ്ലീഷിലാക്കിയത്. ഡോ. ജി.ബി. മോഹനൻതമ്പിയുടെ അവതാരികയും എം.പി. ബാലറാമിന്റെ ആമുഖപഠനവും കുഞ്ഞപ്പകവിതകളുടെ പരിഭാഷയോടൊപ്പം ചേർത്തിട്ടുണ്ട്.